Loading ...

Home International

ട്രംപിനു ബെയ്ജിംഗിൽ ഉജ്വല വരവേല്പ്

ബെ​​​യ്ജിം​​​ഗ് : ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ചൈ​​​നീ​​​സ് നേ​​​താ​​​ക്ക​​​ൾ ഉ​​​ജ്വ​​​ല വ​​​ര​​​വേ​​​ല്പ് ന​​​ൽ​​​കി. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 900 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ 19 വാ​​​ണി​​​ജ്യ ക​​​രാ​​​റു​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. 

ബെ​​​യ്ജിം​​​ഗി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ഫോ​​​ർ​​​ബി​​​ഡ​​​ൻ സി​​​റ്റി​​​യി​​​ലേ​​​ക്ക് ട്രം​​​പി​​​നെ​​​യും പ​​​ത്നി മെ​​​ലാ​​​നി​​​യ​​​യെ​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും പ​​​ത്നി പെം​​​ഗ് ലി​​​യു​​​വാ​​​നും ചേ​​​ർ​​​ന്ന് ആ​​​ന​​​യി​​​ച്ചു. 1420മു​​​ത​​​ൽ ചൈ​​​നീ​​​സ് ച​​​ക്ര​​​വ​​​ർ​​​ത്തി​​​മാ​​​രു​​​ടെ വാ​​​സ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്ന ഫോ​​​ർ​​​ബി​​​ഡ​​​ൻ​​​സി​​​റ്റി​​​യി​​​ലെ പാ​​​ല​​​സ് മ്യൂ​​​സി​​​യ​​​ത്തി​​​ലും മൂ​​​ന്നു പ്ര​​​ധാ​​​ന ഹാ​​​ളു​​​ക​​​ളി​​​ലും ട്രം​​​പ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ യു​​​എ​​​സ് വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി വി​​​ൽ​​​ബ​​​ർ റോ​​​സും ചൈ​​​നീ​​​സ് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വാ​​​ങ് യാ​​​ങു​​​മാ​​​ണ് വാ​​​ണി​​​ജ്യ​​​ക​​​രാ​​​റു​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഇ​​​തു തു​​​ട​​​ക്കം മാ​​​ത്ര​​​മാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ ക​​​രാ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും വാ​​​ങ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന് ട്രം​​​പും ചി​​​ൻ​​​പിം​​​ഗും ഒൗ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​യി​​​രി​​​ക്കും മു​​​ഖ്യ വി​​​ഷ​​​യം.



ജ​​​പ്പാ​​​നി​​​ലും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു ട്രം​​​പ് ബെ​​​യ്ജിം​​​ഗി​​​ലെ​​​ത്തി​​​യ​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ലോ​​​ക​​​ത്തി​​​നു ത​​​ന്നെ ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ ആ​​​ണ​​​വ​​​മോ​​​ഹം ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യയി​​​ൽ ട്രം​​​പ് പ​​​റ​​​ഞ്ഞു. 

Related News