Loading ...

Home Kerala

കുമരകത്ത് വിനോദ സഞ്ചാരികളുടെ തിരക്ക്

കോട്ടയം: കുമരകത്ത് ഇന്നലെ വിനോദ സഞ്ചാരികളുടെ തിരക്ക്. കായല്‍ സവാരി നടത്തുവാനായിട്ടാണ് ഏറെ പേരും എത്തിയത്. സഞ്ചാരികളില്‍ ചിലര്‍ ഹൗസ് ബോട്ട് കിട്ടാത്തതില്‍ നിരാശരായി മടങ്ങിയതും ഇന്നലെ കാണാമായിരുന്നു. ബാേട്ടു ജെട്ടിയിലും, കവണാറ്റില്‍ കരയിലും ചീപ്പുങ്കലിലും, കൈപ്പുഴമുട്ടിലും ഉള്ള നൂറോളം ഹൗസ് ബോട്ടുകള്‍ എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഇന്നലെ നേരിട്ടെത്തിയവര്‍ക്കാണ് ബോട്ടുകിട്ടാതെ പോയത്. അവരില്‍ പലരും കായല്‍ തീരത്ത് നിന്ന് ഹൗസ്ബോട്ടുകളുടെ നീണ്ട നിര കണ്ട് മടങ്ങി. നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ബോട്ട് യാത്ര. ഏറെ മുന്നൊരുക്കങ്ങളോടെയാണ് കുമരകത്തെ ഹൗസ്ബോട്ട്, ടൂറിസ്റ്റ് ടാക്സി, ഹോട്ടല്‍ മേഖലകള്‍ വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമായിരിക്കുകയാണ്.

Related News