Loading ...

Home National

അഫ്ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ മടങ്ങിയെത്തി, രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ കൂടി മടക്കിയെത്തി. ഇതിനിടെ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം തേടുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവന്നു. രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയിലെത്തിയ 146 പേര്‍ കൂടിയാണ് ഇന്ന് തിരിച്ചെത്തിയത്. വ്യോമസേന വിമാനത്തില്‍ കൂടുതല്‍ പേര്‍ മടങ്ങിയെത്തും. അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെനാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. അതിന് മുമ്ബ് ഇന്ത്യന്‍ പൗരന്‍മാരെയും സഹായം തേടുന്ന അഫ്ഗാന്‍ പൗരന്‍മാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു. വ്യോമസേന വിമാനത്തില്‍ മുപ്പതിലധികം പേരെ ഇന്നലെ കൊണ്ടുവന്നിരുന്നു. ഇവരില്‍ ചിലര്‍ ഇനി അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നല്കണമെന്നും ആവാസജപെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ അവസരം പൗരത്വ നിയമഭേദഗതി വീണ്ടും ചര്‍ച്ചയാക്കാനുള്ള അവസരമാക്കുകയാണ് കേന്ദ്രം. 2019ല്‍ നടപ്പാക്കിയ പൗരത്വനിയമഭേദഗതിയുടെ ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. അഫ്ഗാന്‍ പൗരന്‍മാരെ സംരക്ഷിക്കാനുള്ള തീരുമാനം എടുത്ത സര്‍ക്കാര്‍ ഒരു രാഷ്ട്രീയ അജണ്ട കൂടി കൂട്ടത്തില്‍ നടപ്പാക്കുകയാണ്.

Related News