Loading ...

Home International

മൂന്ന് കുട്ടികള്‍ വരെയാവാം, പുതിയ കുടുംബാസൂത്രണ നിയമം അംഗീകരിച്ച്‌ ചൈന

ബെയ്ജിങ്: മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കി. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ കുടുംബത്തിന്‍റെ അധികബാധ്യതകള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസം, തൊഴില്‍, നികുതി, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനുബന്ധനടപടികള്‍ സ്വീകരിക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ജനനനിരക്കില്‍ വലിയ കുറവ് വന്നതും വയോജനങ്ങളുടെ നിരക്ക് ഏറുകയും ചെയ്തതോടെയാണ് അഞ്ചുവര്‍ഷമായി തുടര്‍ന്ന 'രണ്ടുകുട്ടി' നയത്തിന് മാറ്റം വരുത്താന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. 1980 മുതല്‍ ഒറ്റക്കുട്ടി നയമാണ് ചൈന പിന്തിടര്‍ന്നത്. എന്നാല്‍ 2016ല്‍ ഇത് ഉപേക്ഷിച്ച്‌ ദമ്ബതിമാര്‍ക്ക്‌ രണ്ടുകുട്ടികള്‍ ആകാമെന്ന തീരുമാനം ചൈനീസ് സര്‍ക്കാര്‍ എടുത്തിരുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ മൂന്നാഴ്ചമുമ്ബ് പുറത്തുവിട്ട സെന്‍സസ് പ്രകാരം

Related News