Loading ...

Home Australia/NZ

ഹലോ മലയാളം പ്രവർത്തനം ആരംഭിച്ചു

മെൽബണ്‍: സന്പൂർണ വിനോദ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയ പുതിയ റേഡിയോ "ഹലോ മലയാളം’ പ്രവർത്തനം ആരംഭിച്ചു. നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ മെൽബണിലെ കോക്കനട്ട് ലഗൂണ്‍ റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. പുതിയ തലമുറ പഴയകാല തലമുറയുടെ പിൻമുറക്കാരായതായി മാർ ബോസ്കോ പുത്തൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ മാറ്റങ്ങൾക്ക് വഴിതെളിക്കുവാൻ ഹലോ മലയാളത്തിന് ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ ഹലോ മലയാളത്തിന്‍റെ ലോഗോയും മാർ ബോസ്കോ പുത്തൂർ പ്രകാശനം ചെയ്തു. 

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോയിൽ വാർത്താ, പാട്ടുകൾ, പാചകം, നറുമലരുകൾ, വിശിഷ്ഠ വ്യക്തികൾ, പൊടിക്കൈ, ഗോസിപ്പ്, ചർച്ചകൾ, യുവ കാഹളം, എന്‍റെ ടൂർ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ഹലോ മലയാളത്തിന്‍റെ പ്രത്യേകതയാണ്. ആപ് സ്റ്റോറിൽ ഹലോ മലയാളം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഹലോ മലയാളത്തിന്‍റെ അവതാരകരും സംഘാടകരുമായ ശുഭാ ഭരത്, ടെക്നിക്കൽ മാനേജർ മനോജ് എം.ആന്‍റണി, ജോസ് എം ജോർജ്, ബിനോയി പോൾ, ജോജി കാഞ്ഞിരപിള്ളി , കിരണ്‍, ആൻസി, റിയാ സിജോഷ്, കുല്ലു പനേസർ, ബ്യൂള ബെന്നി, തേജോ സിബി, ഷിജി അരുണ്‍ എന്നിവരടങ്ങിയ ടീമാണ് നയിക്കുന്നത്.

കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ന്യൂസ് മാഗസിൻ എഡിറ്റർ ജോർജ് തോമസ്, കുല്ലു പനേസർ (സീരിയൽ ആർട്ടിസ്റ്റ്) ദീപ്തി നിർമല, ശുഭ ഭരത് (ഹലോ മലയാളി) തന്പി ചെമ്മനം (മലയാളി അസോസിയേഷൻ) ജയ്സണ്‍ മറ്റപ്പിള്ളി (MMF), പ്രസാദ് ഫിലിപ്പ് (ലിബറൽ പാർട്ടി, ബിജു സ്കറിയ (OICC ഗ്ലോബൽ കമ്മറ്റി, ശ്രീകുമാർ (കേരള ഹിന്ദു സൊസൈറ്റി, പ്രമുഖ എഴുത്തുകാരൻ കുശാഗ്രാ ഭട്നാഗർ), ജിജി മോൻകുഴിവേലി, ജോണി മറ്റം (തൂലിക) റജികുമാർ (സംസ്കൃതി, ഗിരീഷ് പിള്ള (കേസി മലയാളി), നിക്സണ്‍ ചാക്കുണ്ണി (PAN), ജോണ്‍സണ്‍ (നോർത്ത് മലയാളി കമ്യൂണിറ്റി), ജോഷി ലോന്തിയിൽ (GEMS), ഫിന്നി മാത്യു (MAV), ജോജി കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Related News