Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക്: ര​ണ്ട് സി.പി.എം നേ​താ​ക്ക​ളില്‍ നിന്ന്​ മാ​ത്രം കി​ട്ടാ​നു​ള്ള​ത് 1.38 കോ​ടി

തൃ​ശൂ​ര്‍: നൂ​റു​കോ​ടി​യി​ലേ​റെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സി.​പി.​എം നേ​താ​ക്ക​ളും ബാ​ങ്കി​ന് ന​ല്‍​കാ​നു​ള്ള​ത് ല​ക്ഷ​ങ്ങ​ള്‍. സി.​പി.​എം നേ​താ​ക്ക​ള്‍ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ച്ചി​ട്ടി​ല്ലാ​ത്ത രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. ര​ണ്ട് നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ മാ​ത്രം ബാ​ങ്കി​ന് കി​ട്ടാ​നു​ള്ള​ത് 1.38 കോ​ടി​യാ​ണ്. ബാ​ങ്ക് ത​ട്ടി​പ്പു​മാ‍യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​പ്പെ​ട്ട സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് രാ​ജി​വെ​ച്ച​വ​രാ​ണ് പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ വാ​യ്പ കു​ടി​ശ്ശി​ക വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

50 ല​ക്ഷം വീ​തം വാ​യ്പ​യെ​ടു​ത്ത നേ​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍ 69,34,732 രൂ​പ​യും മ​റ്റൊ​രാ​ള്‍ 68,95,391 രൂ​പ​യും കു​ടി​ശ്ശി​ക​യാ​യി ന​ല്‍​കാ​നു​ണ്ട്. 50 ല​ക്ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള വാ​യ്പ​ക​ള്‍ വേ​റെ​യു​മു​ണ്ട്. ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട് വി​വ​രം മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബാ​ണ് പാ​ര്‍​ട്ടി അ​റി​ഞ്ഞ​തെ​ന്ന വാ​ദം നേ​ര​ത്തേ പാ​ര്‍​ട്ടി ബ്രാ​ഞ്ച് യോ​ഗ​ത്തി​ലെ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ പൊ​ളി​ഞ്ഞി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന മ​റ്റൊ​രു ശ​ബ്​​ദ​രേ​ഖ കൂ​ടി പു​റ​ത്തു​വ​ന്നു.

സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വു​മാ​യ ആ​ര്‍.​എ​ല്‍. ശ്രീ​ലാ​ലി​നോ​ട് സു​ജേ​ഷ് ക​ണ്ണാ​ട്ട് ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട് വി​വ​രം പ​രാ​തി​യാ​യി അ​റി​യി​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ​യാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

2018 ന​വം​ബ​ര്‍ ആ​റി​ന് പ​രാ​തി​പ്പെ​ട്ട ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ബി​ജു ക​രീ​മി​െന്‍റ പി​താ​വി​െന്‍റ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന്​ ബാ​ങ്കി​െന്‍റ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലേ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്നു​വെ​ന്ന രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related News