Loading ...

Home Kerala

കുതിരാന്‍ തുരങ്കം കാണാന്‍ സന്ദര്‍ശക തിരക്ക്; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പണിപ്പെട്ട് പൊലീസ്

തൃശൂര്‍: വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാന്‍ തുരങ്കം കാണാന്‍ സന്ദര്‍ശക തിരക്ക്. തുരങ്ക കാഴ്ചകള്‍ ആസ്വദിച്ച്‌ ഫോട്ടോയെടുക്കലും വിഡിയോ ചിത്രീകരണവുമാണ് ഇവിടേക്കെത്തുന്നവരുടെ ‌പ്രധാന വിനോദം. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡില്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടൊണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. പതിനായിരത്തിലധികം ആളുകളാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുത്തത്.കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. തുരങ്കത്തിലേക്ക് പ്രവേശിച്ചാല്‍ വാഹനം വളരെ പതുക്കെ ഓടിച്ചാണ് ഇവരുടെ യാത്ര. ഹൈവേപോലീസ് ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്. തുരങ്കത്തിനു പുറത്തെത്തി റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും ആസ്വദിച്ചാണ് സന്ദര്‍ശകരുടെ മടക്കം.

Related News