Loading ...

Home National

ഒറ്റ ഡോസ്​ വാക്​സിന്‍ കുട്ടികളില്‍ പരീക്ഷണത്തിന്​ അനുമതി തേടി ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ നേരത്തെ അനുമതി ലഭിച്ച കോവിഡ്​ ഒറ്റ ഡോസ്​ വാക്​സിന്‍ 12-17 പ്രായക്കാരില്‍ പരീക്ഷണത്തിന്​ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ അനുമതി തേടി. കോവിഡ്​ ബാധിതരില്‍ 85 ശതമാനം ഫലപ്രാപ്​തി തെളിയിച്ചതാണ്​ അമേരിക്കന്‍ കമ്ബനി വികസിപ്പിച്ച ഒറ്റ ഡോസ്​ വാക്​സിന്‍. ആഗസ്റ്റ്​ ഏഴിനാണ്​ ഇന്ത്യയില്‍ ഇതിന്​ അനുമതി ലഭിച്ചത്​. 18വയസ്സിന്​ മുകളിലുള്ളവരില്‍ ഉപയോഗത്തിന്​ നല്‍കിയ അനുമതി കുട്ടികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ്​ പരീക്ഷണം നടത്തുന്നത്​.
കോവിഷീല്‍ഡ്​, കൊവാക്​സിന്‍, സ്​പുട്​നിക്​, മോഡേണ എന്നിവയാണ്​ രാജ്യത്ത്​ മുതിര്‍ന്നവരില്‍ അനുമതി ലഭിച്ച മറ്റു വാക്​സിനുകള്‍.

Related News