Loading ...

Home National

കോടതി നിര്‍ദേശം പാലിക്കാതെ കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല

സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കാതെ കര്‍ണാടക. മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളില്‍ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് അവഗണിച്ച്‌ കര്‍ണാടക അതിര്‍ത്തിയില്‍ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി.സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിനെതിരെ നല്‍കിയ രണ്ട് പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ച്‌ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കര്‍ണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് കര്‍ണാടക പാലിക്കുന്നില്ല.കോവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാന്‍ കര്‍ണാടക തയ്യാറായിട്ടില്ല.

Related News