Loading ...

Home International

വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തെ ഫലപ്രദമായി തടയില്ലെന്ന് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി

യുകെ: കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കണക്കാക്കുന്നത് വാക്സിനേഷന്‍ തന്നെയാണ്. എന്നാല്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളിയാകുന്നത്. വാക്സിന്‍ സ്വീകരിച്ചവരില്‍ പോലും ഡെല്‍റ്റ രോഗമെത്തുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഡെല്‍റ്റക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വാക്സിനുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. യുകെയിലെ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം. വാക്സിനുകള്‍ക്ക് ഡെല്‍റ്റയെ ഫലപ്രദമായ തടയാനാകില്ലെന്നാണ് യുകെ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊറോണയക്കെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിനും പഠനം സംശയം പ്രകടിപ്പിക്കുന്നു. വാക്സിന്‍ സ്വീകരിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്ന പഠനം വ്യക്തമാക്കുന്നു.

Related News