Loading ...

Home International

കോവിഷീല്‍ഡ്​ വ്യാജ വാക്​സിനുകള്‍; ഇന്ത്യയില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലണ്ടന്‍: കോവിഡ്​ പ്രതിരോധമൊരുക്കുന്ന കോവിഷീല്‍ഡ്​ വാക്​സിന്‍ രാജ്യത്ത്​ വിതരണം നടക്കുന്നതിനിടെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത് .അതെസമയം ജൂലൈ, ആഗസ്റ്റ്​ മാസങ്ങളില്‍ ​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയിരുന്നു .കൂടാതെ ഇന്ത്യയിലെ കോവിഷീല്‍ഡ്​ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നല്‍കി​.സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയും വിതരണം ചെയ്യുന്നതിന്​ പുറമെ സ്വകാര്യ ആശുപത്രികളിലും വാക്​സിന്‍ വിതരണം നടക്കുന്നുണ്ട്​. രാജ്യത്ത് തന്നെ ​ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന വാക്​സിനുകളില്‍ മുന്‍നിരയിലാണ്​ ​കോവിഷീല്‍ഡ്​.

Related News