Loading ...

Home International

പാകിസ്താനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന


ഇസ്ലാമാബാദ്: ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പാകിസ്താനില്‍ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റര്‍ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ(സിപിഎഫ്‌എ) പുതിയ റിപ്പോര്‍ട്ടിലാണ് പാകിസ്താനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ വിവേചനം രാജ്യത്ത് ആഴത്തില്‍ വേരൂന്നിയിരിക്കുന്നു.

ക്രൈസ്തവരെ അവിശ്വാസികള്‍ എന്ന അര്‍ഥം വരുന്ന കാഫിര്‍, ചുര്‍ഹ എന്നീ വിളികള്‍ കൊണ്ട് നിരന്തരം അപമാനിക്കുകയാണ്. 2001ന് ശേഷമാണ് പാകിസ്താനില്‍ വ്യാപകമായി ക്രിസ്തു മത വിശ്വാസികള്‍ക്ക്‌നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചത്. അമേരിക്കയുടെ അഫ്ഗാനിസ്താനിലെ ഇടപെടലാണ് ക്രിസ്ത്യാനികള്‍ക്കു നേരെയുളള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. ക്രിസ്ത്യാനികള്‍ മത വിവേചനം കാരണം സാമൂഹികമായി വളരെ പിന്നോക്കാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് തൊഴിലിടങ്ങളിലും കടുത്ത അപമാനവും നേരിടേണ്ടി വരുന്നു. ഭൂരിപക്ഷ മതവിഭാഗങ്ങളെ അപേക്ഷിച്ച്‌ കൂറഞ്ഞ കൂലിയാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും നിരന്തരം അവഗണന നേരിടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലുളള ക്രൈസ്തവരാണ് കൂടുതല്‍ മതവിവേചനത്തിന് ഇരയാകുന്നത്. ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ പളളികളും വീടുകളും തകര്‍ക്കുന്നത് വ്യാപകമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥലം കൈയേറുന്നതും, പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി മതം മാറ്റുന്നതും നിരന്തര സംഭവങ്ങളാണ്.

പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമവും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തെറ്റായി ചുമത്തപ്പെടുന്നുണ്ട്. വ്യാജമായ ആരോപണങ്ങളുടെ പേരിലും ക്രിസ്ത്യാനികള്‍ ആള്‍ക്കൂട്ട ആക്രമണത്തിനും മറ്റു പീഡനങ്ങള്‍ക്കും ഇരയാകുന്നു. ദേശീയ നീതിന്യായ കമ്മീഷന്റെ 1987-2018 വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം മതനിന്ദ ആരോപിച്ച്‌ ക്രിസ്ത്യാനികള്‍ക്ക് നേരെ 229 കേസുകള്‍ എടുത്തിട്ടുണ്ട്. പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗിക്കുന്നതില്‍ അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷത്തിന്റെ മതനിയമങ്ങളെ പിന്‍പറ്റി ന്യൂനപക്ഷങ്ങളായ പെണ്‍കുട്ടികളെ വ്യാപകമായി നിര്‍ബന്ധിത വിവാഹത്തിന് വിധേയരാകുന്നു. തൊഴില്‍ രംഗത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഒരു പോലെ വിവേചനത്തിന് ഇരയാകുന്നു. പാകിസ്താനിലെ വിദ്യാഭ്യാസ സമ്ബ്രദായവും ന്യൂനപക്ഷ വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ വേര്‍തിരിവും ന്യനപക്ഷങ്ങളോടുളള വിവേചനത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Related News