Loading ...

Home International

കൊവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കാം: നടപടികള്‍ ലഘൂകരിച്ച്‌ വിദേശരാജ്യങ്ങള്‍

ദുബായ്: വിദേശരാജ്യങ്ങളില്‍ നിന്ന് കൊവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച്‌ സംസ്കരിക്കാന്‍ വഴിയൊരുങ്ങുന്നു. à´µà´¿à´¦àµ‡à´¶à´°à´¾à´œàµà´¯à´™àµà´™à´³àµà´‚ കേരളത്തിലും ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പരിഷ്കരിച്ചതോടെയാണ് മൃതദേഹം വിമാനമാര്‍ഗ്ഗം എത്തിക്കാനുള്ള സൌകര്യം ഒരുങ്ങിയിട്ടുള്ളത്. ഇതോടെ യുഎഇയില്‍ നിന്ന് എത്തിച്ച ആദ്യത്തെ മൃതദേഹം തിങ്കളാഴ്ച കേരളത്തിലെത്തിച്ച്‌ സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്.

വിസിറ്റിംഗ് വിസയിലെത്തി നിലമ്ബൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച്‌ ദുബായില്‍ വെച്ച്‌ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് യുഎഇയിലെ ഹംപാസ് വളന്റിയേഴ്സിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതിന് പുറമേ ഖത്തറില്‍ നിന്നുള്ള മൃതദേഹവും ഒരാഴ്ച മുമ്ബ് കേരളത്തിലേക്ക് എത്തിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ വെച്ച്‌ കൊവിഡ് ബാധിച്ച്‌ മരിച്ചരെ കാണാനോ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാത്ത ബന്ധുക്കള്‍ക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനമാണം. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കണക്കെടുക്കുമ്ബോള്‍ വിദേശത്ത് വെച്ച്‌ രോഗം ബാധിച്ച്‌ മരിച്ചവരുടെ കണക്കും ഉള്‍പ്പെടുത്താന്‍ ഈ നടപടി സഹായിക്കും.

Related News