Loading ...

Home National

കോവിഡ് മുക്തരില്‍ ക്ഷയരോഗം;പ്രത്യേക പരിശോധന ക്യാമ്പയിനുമായി കര്‍ണാടക

കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ല്‍ ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന സാഹചര്യത്തില്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന കാ​മ്ബ​യി​നുമായി കര്‍ണാടക. കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ട തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീകരിക്കും. വി​ധാ​ന്‍ സൗ​ധ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആരോഗ്യമന്ത്രി ഡോ. കെ. സു​ധാ​ക​ര്‍ പ​രി​ശോ​ധ​ന യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡും ക്ഷ​യ​വും ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന​താണ്. അതിനാലാണ് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ല്‍ ക്ഷ​യം ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു. കോ​വി​ഡ് മു​ക്ത​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​യി സ്വ​യം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ ചി​കി​ത്സ എ​ളു​പ്പ​മാ​കു​മെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടകയില്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ, കോ​വി​ഡ് ഭേ​ദ​മാ​യ​ 24 പേ​ര്‍​ക്കാ​ണ് ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 28 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി​ട്ടുണ്ട്. ഈ ​മാ​സം 31 വ​രെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ​യും കു​ടും​ബാംഗങ്ങളെയും പരിശോധിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

2017നു​ശേ​ഷം കര്‍ണാടകയില്‍ 75 ല​ക്ഷം പേ​ര്‍ക്ക് ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​ല്‍ 88 ശ​ത​മാ​നം പേ​രെ​യും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രു​വ​ര്‍ഷ​മാ​യി ക്ഷ​യ​രോ​ഗ നി​ര്‍ണ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാര്യമായി നടന്നിരുന്നില്ല.

കോ​വി​ഡിന്‍റെ മൂ​ന്നാം​തരംഗം കു​ട്ടി​ക​ളെ കൂ​ടു​ത​ല്‍ ബാ​ധി​ക്കു​മെ​ന്ന വി​ദ​ഗ്ധാഭിപ്രായം പരിഗണിച്ച്‌ 'ആ​രോഗ്യ നന്ദന'​എ​ന്ന പേ​രി​ല്‍ പു​തി​യ പ​ദ്ധ​തിക്കും കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിലൂടെ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ കു​ട്ടി​ക​ളെ​യും മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍കു​മെ​ന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Related News