Loading ...

Home National

സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂര്‍ കുറ്റവിമുക്​തന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന്​ ആശ്വാസം. തരൂരിനെ കുറ്റവിമുക്​തനാക്കി ഡല്‍ഹി റോസ്​ അവന്യു കോടതി ഉത്തരവ്​ പുറപ്പെടുവിച്ചു. നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്​.

കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി കുറ്റവിമുക്​തനായത്​. സുനന്ദ പുഷ്​കറിന്‍റെ മരണം ആത്​മഹത്യയാണെന്ന്​ തെളിയിക്കാന്‍ പ്രോസിക്യൂഷന്​ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രധാനവാദം. ആത്​മഹത്യയാണെന്ന്​ പോലും തെളിയിക്കാന്‍ കഴിയാത്ത കേസില്‍ തനിക്കെതിരെ എങ്ങനെ കുറ്റം ചുമത്തുമെന്നും തരൂര്‍ ചോദിച്ചിരുന്നു. സുനന്ദ പുഷ്​കറിന്​ നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു തരൂരിന്‍റെ പ്രധാനവാദം.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ വിവാദങ്ങള്‍ക്ക്​ കാരണമായിരുന്നു.

Related News