Loading ...

Home Kerala

കോവിഡ്​ സ്വയം പരിശോധന കിറ്റ്​; രോഗവ്യാപനത്തിന്​ ഇടയാക്കുമെന്ന്​ വിദഗ്​ധര്‍

തൃ​ശൂ​ര്‍: സൂ​ക്ഷ്​​മ​ത​യോ​ടെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്​ ഇ​ട ന​ല്‍​കു​ന്ന സ്വ​യം പ​രി​ശോ​ധ​ന കി​റ്റി​ന്​ ആ​വ​ശ്യ​ക്കാ​രേ​റെ. കേ​ര​ള വി​പ​ണി ല​ക്ഷ്യ​മി​ട്ട്​ വ​ന്‍​കി​ട മ​രു​ന്നു ക​മ്ബ​നി​ക​ളാ​ണ്​ കി​റ്റു​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കി​റ്റ്​ ഉ​പ​യോ​ഗം കോ​വി​ഡ്​ രോ​ഗി​യാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ക്കാ​നും അ​ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന രോ​ഗ​വ്യാ​പ​ന​ത്തി​നും ഇ​ട ന​ല്‍​കു​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. നി​ല​വി​ല്‍ ഐ.​സി.​എം.​ആ​റിന്റെ  ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ ലാ​ബു​ക​ളി​ലു​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. à´ˆ ​ക​രു​ത​ല്‍ സ്വ​യം പ​രി​ശോ​ധ​ന കി​റ്റി​ലൂ​ടെ ദു​ര്‍​ബ​ല​മാ​കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി വി​ല്‍​ക്കാ​ന്‍ അം​ഗീ​കാ​ര​മു​ള്ള കമ്പനി​ക​ളു​ടെ കോ​വി​ഡ്​ ആ​ന്‍​റി​ജ​ന്‍ സെ​ല്‍​ഫ്​ ടെ​സ്​​റ്റ്​ കി​റ്റു​ക​ളു​ടെ ലി​സ്​​റ്റ്​ ഐ.​സി.​എം.​ആ​ര്‍ വെ​ബ്​​സൈ​റ്റി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക്​ സം​സ്ഥാ​ന​ത്ത്​ എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഉ​ല്‍​പ​ന്നം വി​ല്‍​ക്കാ​നാ​വു​മെ​ന്നും ത​ട​യാ​നാ​വി​ല്ലെ​ന്നും സം​സ്ഥാ​ന ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ -19 ആ​ന്‍​റി​ജ​ന്‍ - ആ​ന്‍​റി​ബോ​ഡി കി​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ര​ണ്ട്​ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​മു​ണ്ട്. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ്വ​യം പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ വ്യാ​പ​ക​മാ​ക്കി​യാ​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വി​പ​ത്തു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ സി. ​ബാ​ല​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ആ​ന്‍​റി​ജ​ന്‍ സ്വ​യം പ​രി​ശോ​ധ​ന കി​റ്റി​ന് ​250 രൂ​പ മു​ത​ല്‍ 350 രൂ​പ വ​രെ​യാ​ണ്​ മ​രു​ന്നു​വി​ല്‍​പ​ന ശാ​ല​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ മൊ​ബൈ​ല്‍ /വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ പ​രി​ശോ​ധ​ന​ഫ​ലം ഐ.​സി.​എം.​ആ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നു​ണ്ട്​്. എ​ന്നാ​ല്‍, ഇ​ത്​ പാ​ലി​ക്കാ​തെ അ​തി ര​ഹ​സ്യ​മാ​യി കോ​വി​ഡ്​ വ്യാ​പ​ക​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നു. പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യി​ട്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​വ​ര്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

Related News