Loading ...

Home Kerala

പി.എസ്​.സിയുടെ എല്‍.ഡി.സി, എല്‍.ജി.എസ്​​ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പി.എസ്​.സി പരീക്ഷകള്‍ സാ​ങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെര്‍വന്‍റ്​സ്​, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Related News