Loading ...

Home International

താലിബാനെ സര്‍ക്കാറായി അംഗീകരിക്കില്ല -കനേഡിയന്‍ പ്രസിഡന്‍റ്​ ജസ്​റ്റിന്‍ ട്രൂഡോ

ഒട്ടാവ: താലിബാനെ അഫ്​ഗാനിസ്ഥാ​െന്‍റ ഔദ്യോഗിക സര്‍ക്കാറായി അംഗീകരിക്കില്ലെന്ന്​ കനേഡിയന്‍ പ്രസിഡന്‍റ്​ ജസ്​റ്റിന്‍ ട്രൂഡോ. കാനഡയിലെ പ്രധാന രണ്ട്​ പാര്‍ട്ടികളായ ലിബറലുകളും കണ്‍സര്‍വേറ്റീവുകളും സമാന നിലപാടുകാരാണ്​.
താലിബാന്‍ തീവ്രവാദികള്‍ എന്ന്​ അധികാരം ഏറ്റെടുത്താലും പിന്തുണക്കില്ലെന്ന്​ 20 വര്‍ഷം മുമ്ബ്​ വ്യക്തമാക്കിയതാണെന്നും ട്രൂഡോ പറഞ്ഞു. തെരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാറിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയെന്നും കനേഡിയന്‍ നിയമപ്രകാരം താലിബാന്‍ തീവ്രവാദ സംഘടനയാണെന്നും ട്രൂഡോ പറഞ്ഞു.
അഫ്​ഗാനിസ്ഥാനില്‍ നിന്നും ജനങ്ങളെ പുറത്തെത്തിക്കുന്നതിലാണ്​ തങ്ങളുടെ ശ്രദ്ധയെന്നും ജനങ്ങള്‍ക്ക്​ എയര്‍പോര്‍ട്ടിലെത്താനുള്ള സൗകര്യം താലിബാന്‍ ഒരുക്കണമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ താലിബാനെ പിന്തുണച്ച്‌​ രംഗത്ത്​ വന്നിരുന്നു.

Related News