Loading ...

Home National

നിയമനിര്‍മാണരീതി പരിതാപകരമെന്ന് തുറന്നടിക്കാന്‍ ജസ്‌റ്റിസ്‌ എന്‍ വി രമണയെ പ്രേരിപ്പിച്ചത് ചര്‍ച്ചകൂടാതെ പാസാക്കിയ 20 ബില്ലുകള്‍

രാജ്യത്തെ നിയമനിർമാണരീതി പരിതാപകരമെന്ന് തുറന്നടിക്കാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ പ്രേരിപ്പിച്ചത് 20        സുപ്രധാബില്ലുകൾ  ചർച്ചയില്ലാതെ പാസാക്കിയ സർക്കാർ  നടപടി.

കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതാനും ദേശീയ പരമാധികാരം അട്ടിമറിക്കാനും ഇടയാക്കുന്ന നിയമങ്ങളാണ് പടച്ചുവിടുന്നത്. കഴിഞ്ഞവര്‍ഷം മൂന്ന് കാര്‍ഷികനിയമം രാജ്യസഭ കടത്തിയത് വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷം ആവശ്യം ചെവിക്കൊള്ളാതെ. വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചകൂടാതെ പാസാക്കിയ ബില്ലുകള്‍:

●അവശ്യ പ്രതിരോധസേവനബില്‍ (പ്രതിരോധ നിര്‍മാണമേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിക്കാന്‍)● ജനറല്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി(ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍) ●നികുതിനിയമ ഭേദഗതി(വിദേശകോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍) ●എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി(വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് വേഗം കൂട്ടാന്‍) ●ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഭേദഗതി(ബാങ്കുകള്‍ പൊളിഞ്ഞാല്‍ നഷ്ടപരിഹാരം സംബന്ധിച്ച്‌) ● ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് ഭേദഗതി(കമ്ബനി നിയമങ്ങള്‍) ●പാപ്പര്‍–-കടബാധ്യത കോഡ് ഭേദഗതി ●ഉള്‍നാടന്‍ ജലയാനങ്ങള്‍ ബില്‍ ● നാളികേര വികസനബോര്‍ഡ് ● ഫാക്ടറിങ് റഗുലേഷന്‍ ● ബാലനീതി ബില്‍ ●മറൈന്‍ ആന്‍ഡ് എയ്ഡ്സ് നാവിഗേഷന്‍. ● ഡല്‍ഹി വായുഗുണനിലവാര നിയന്ത്രണം ●ട്രിബ്യൂണലുകള്‍ പരിഷ്കരിക്കല്‍ ബില്‍(ഒട്ടേറെ ട്രിബൂണലുകള്‍ നിര്‍ത്തലാക്കാന്‍) ●കേന്ദ്രസര്‍വകലാശാല ബില്‍ ●ധനവിനിയോഗ ബില്‍(മൂന്നാം നമ്ബര്‍) ●ധനവിനിയോഗബില്‍(നാലാം നമ്ബര്‍) ●നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളി ബില്‍. ●നാഷണല്‍ കമീഷന്‍ ഫോര്‍ ഹോമിയോപ്പതി ● നാഷണല്‍ കമീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍

Related News