Loading ...

Home National

പെഗസസ്​: വി​ദ​ഗ്​​ധ സ​മി​തി അന്വേഷിക്കുമെന്ന്​ കേ​ന്ദ്രം; വിടാതെ സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ഇ​സ്രാ​യേ​ല്‍ സോ​ഫ്​​റ്റ്​​വെ​യ​റാ​യ െപ​ഗ​സ​സ് ഉ​പ​യോ​ഗി​ച്ച്‌​ ചാ​ര​വൃ​ത്തി ന​ട​ത്തി​യോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം പ​റ​യാ​തെ ഒ​ഴി​ഞ്ഞു​മാ​റി​യ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ വി​ടാ​തെ സു​പ്രീം​കോ​ട​തി.​ പെ​ഗ​സ​സ്​​ ഉ​പ​യോ​ഗി​ച്ചോ ഇ​ല്ല​യോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കി അ​നു​ബ​ന്ധ സ​ത്യ​വാ​ങ്​​മു​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​ ഒ​രു ദി​വ​സ​ത്തെ സ​മ​യം കൂ​ടി കേ​ന്ദ്ര​ത്തി​ന്​ ന​ല്‍​കി. ചാ​ര​വൃ​ത്തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ള്‍ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൊ​വ്വാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പെ​ഗ​സ​സ്​ വി​ഷ​യ​ത്തി​ല്‍ സ്​​ഥാ​പി​ത താ​ല്‍​പ​ര്യ​ത്തോ​ടെ ന​ട​ത്തു​ന്ന തെ​റ്റാ​യ വാ​ദ​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത കേ​ന്ദ്രം സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ഹ​ര​ജി​ക്കാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കേ​ന്ദ്രം നി​ഷേ​ധി​ച്ചു. െപ​ഗ​സ​സ്​ ചാ​ര​വൃ​ത്തി ന​ട​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ല്‍​നി​ന്ന്​ ​േക​ന്ദ്രം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന്​ ഹ​ര​ജി​ക്കാ​ര്‍​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം വാ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ വ്യ​ക്​​ത​ത വ​രു​ത്താ​ന്‍ കേ​ന്ദ്രം ത​യാ​റാ​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​വ​ലം ര​ണ്ട്​ പേ​ജ്​ മാ​ത്ര​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര്‍​ക്കു​ള്ള മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ലം. പെ​ഗ​സ​സ്​ സാ​േ​ങ്ക​തി​ക വി​ഷ​യ​മാ​ണെ​ന്നും പ്ര​ത്യേ​ക വൈ​ദ​ഗ്​​ധ്യം ല​ഭി​ച്ച​വ​രെ​യാ​ണ്​​ അ​ന്വേ​ഷ​ണ​ത്തി​ന്​ വേ​ണ്ട​തെ​ന്നും കേ​​ന്ദ്ര​ത്തി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ബോ​ധി​പ്പി​ച്ചു. അ​തി​നാ​യി ത​ങ്ങ​ള്‍ നി​ഷ്​​പ​ക്ഷ​മാ​യ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​ക്കാ​റി​ന്​ സ​ു​താ​ര്യ​മാ​കാ​നോ നി​ഷ്​​പ​ക്ഷ​മാ​കാ​നോ ക​ഴി​യി​ല്ലെ​ന്നും മേ​ത്ത വ്യ​ക്​​ത​മാ​ക്കി. വി​ഷ​യം ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ങ്ങ​ളി​ലൂ​ടെ മാ​ത്രം അ​വ​ത​രി​പ്പി​ക്കാ​ന്‍ ല​ളി​ത​മ​ല്ലെ​ന്നും മേ​ത്ത വാ​ദി​ച്ചു. പെ​ഗ​സ​സ്​ സോ​ഫ്​​റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന്​ കേ​ന്ദ്രം ബോ​ധി​പ്പി​ച്ചാ​ല്‍ ഹ​ര​ജി​ക്കാ​ര്‍, ഹ​ര​ജി​ക​ള്‍ പി​ന്‍​വ​ലി​ക്കു​മോ എ​ന്ന ചോ​ദ്യ​വും മേ​ത്ത ഉ​യ​ര്‍​ത്തി.

എ​ന്നാ​ല്‍, കേ​ന്ദ്രം ചാ​ര​വൃ​ത്തി ന​ട​ത്തി​യോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്​ ഉ​ത്ത​രം വേ​ണ്ട​തെ​ന്ന്​ സി​ബ​ല്‍ വാ​ദി​ച്ചു. അ​ല്ല എ​ന്നാ​ണ്​ ഉ​ത്ത​ര​മെ​ങ്കി​ല്‍ പി​ന്നെ ചാ​ര​വൃ​ത്തി ന​ട​ത്തി​യ സ​ര്‍​ക്കാ​റി​െന്‍റ സ​മി​തി പ​റ്റി​ല്ല. ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ല്‍ പി​ന്നെ സ​മി​തി​യു​ടെ ആ​വ​ശ്യ​വു​മി​ല്ല​ല്ലോ എ​ന്നും സി​ബ​ല്‍ പ​റ​ഞ്ഞു. ​

ര​ണ്ട്​ മ​ണി​ക്കൂ​ര്‍ നീ​ണ്ട വാ​ദ​ത്തി​ന്​ ശേ​ഷം അ​നു​ബ​ന്ധ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ വ​ല്ല മ​നം​മാ​റ്റ​വും കേ​ന്ദ്ര​ത്തി​നു​ണ്ടാ​യോ എ​ന്ന്​ സു​പ്രീം​കോ​ട​തി മേ​ത്ത​യോ​ട്​ ആ​രാ​ഞ്ഞു. കേ​ന്ദ്ര​ത്തി​െന്‍റ മ​ന​സ്സ്​ മാ​റി​യാ​ല്‍ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യെ അ​റി​യി​ക്കാ​ന്‍ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി ര​മ​ണ നി​ര്‍​ദേ​ശി​ച്ചു. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, അ​നി​രു​ദ്ധ ബോ​സ്​ എ​ന്നി​വ​രാ​ണ്​ ഹ​ര​ജി​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

Related News