Loading ...

Home Gulf

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയായ സാവിത്രിഭായി ഫൂലെ യൂണിവേഴ്‌സിറ്റി സപ്തംബര്‍ 5ന് പ്രവര്‍ത്തനമാരംഭിക്കും. 660 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള യൂണിവേഴ്‌സിറ്റിയില്‍ ഇതിനകം 50 പേര്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.മൈല്‍സ്‌റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനാണ് യൂണിവേഴ്‌സിറ്റി കാംപസിന്റെ നടത്തിപ്പ്. ആദ്യത്തെ വര്‍ഷം 200 വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നു
6,300 ചതുരശ്ര മീറ്റര്‍ ഉള്ള കാംപസില്‍ 11 ക്ലാസ്മുറികളുണ്ട്. ലബോറട്ടറികള്‍, ഓഡിറ്റോറിയം, ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ, കഫ്റ്റീരിയ, ലൈബ്രറി, ബുക്ക് സ്റ്റോര്‍, രണ്ട് ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവില്‍ പ്രവര്‍ത്തിക്കുന്ന കാംപസിലുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം പൂനെ യൂണിവേഴ്‌സിറ്റി നിയോഗിക്കുന്ന പരിചയ സമ്ബന്നരായ അധ്യാപകരാണ് ക്ലാസുകളെടുക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള പ്രൊഫ. ബിമല്‍ നാഥിനെ പ്രിന്‍സിപ്പാള്‍ ആയി നിയോഗിച്ചതായി ഹസന്‍ ചൗഗ്ലെ പറഞ്ഞു. 12ാം തരമോ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയോ പാസായ ആര്‍ക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്.
ആദ്യ വര്‍ഷം ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രവേശനം. ഭാവിയില്‍ ഖത്തര്‍ സ്റ്റുഡന്റ് വിസ അനുവദിച്ചു തുടങ്ങിയാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും.
മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ച്‌ കുറഞ്ഞ ഫീസ് നിരക്കാണ് തങ്ങള്‍ ഈടാക്കുന്നതെന്ന് ചൗഗ്ലെ പറഞ്ഞു. 30,000 റിയാലാണ് ഒരു വര്‍ഷത്തെ ഫീസ് തീരുമാനിച്ചിരുന്നത്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് 2000 റിയാല്‍ കുറച്ചിട്ടുണ്ട്. നിലവില്‍ വിവിധ കോഴ്‌സുകള്‍ക്ക് 28,000 റിയാല്‍, 30,000 റിയാല്‍, 34,000 റിയാല്‍ എന്നിങ്ങനെയാണ് ഫീസ്. ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഷയങ്ങളാണ് ആദ്യ വര്‍ഷത്തില്‍ നല്‍കുന്നത്.

Related News