Loading ...

Home International

ഹെയ്തി ഭൂചലനത്തില്‍ മരണം 1400 കടന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  ഹെയ്തിയില്‍  ഉണ്ടായ ഭൂചലനത്തെ  തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1400 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികെയാണ്. അതെ സമയം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് പ്രശ്നങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാനും, രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്താനും സാധ്യതയുണ്ട്. കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ  ഉപദ്വീപിന്റെ മുന്‍ഭാഗം താഴേക്ക് പതിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ്. ശനിയാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂകമ്ബത്തിലാണ് ആയിരക്കണക്കിന് കെട്ടിടങ്ങളെ തകര്‍ന്നത്. നിരവധി പേര്‍ കെട്ടിടങ്ങളുടെ അടിയില്‍ പെട്ട് പോകുകയായിരുന്നു.

രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. പോര്‍ട്ട്-à´“-പ്രിന്‍സിന്  160 കിലോമീറ്റര്‍ അകലെയാണ് ശക്തമായ ഭൂകമ്ബം ഉണ്ടായത്. ഹെയ്തിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 1,419 പേര്‍ മരിക്കുകയും 6,900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 37000 വീടുകളാണ് ഭൂചലനത്തില്‍ തകര്‍ന്നത്.

Related News