Loading ...

Home Gulf

2027ഓടെ ദുബൈയിലെ ടാക്​സികള്‍ പരിസ്​ഥിതി സൗഹൃദമാക്കും

ദുബൈ: 2027ഓടെ ദുബൈയിലെ 100 ശതമാനം ടാക്​സികളും പൂര്‍ണമായും പരിസ്​ഥിതി സൗഹൃദമായി മാറുമെന്ന്​ ആര്‍.ടി.എ അറിയിച്ചു.

2020ഓടെ 50 ശതമാനം ടാക്​സികളും ഇലക്​ട്രിക്​, ​ൈ​ഹബ്രിഡ്​ (വൈദ്യുതിയും ഇന്ധനവും മാറി ഉപയോഗിക്കാവുന്നത്​) സംവിധാനത്തിലേക്ക്​ മാറി. 4683 ടാക്​സികളാണ്​ ഇത്തരത്തില്‍ മാറിയതെന്നും ആര്‍.ടി.എ ഡയറക്​ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ്​ അല്‍ തായര്‍ പറഞ്ഞു. ടാക്​സികളില്‍ 4510 എണ്ണവും ലിമോസിനുകളില്‍ 173 എണ്ണവുമാണ്​ ഇലക്​ട്രിക്​, ഹൈബ്രിഡ്​ ആയത്​.

ലോകത്തില്‍ ആദ്യമായി പൂര്‍ണമായും പരിസ്​ഥിതി സൗഹൃദ ടാക്​സികള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ആര്‍.ടി.എയുടെ പ്രവര്‍ത്തനം. യു.എ.ഇ വിഷന്‍ 2021, ദുബൈ എനര്‍ജി സ്​ട്രാറ്റജി 2030 എന്നിവയുടെ ഭാഗമായാണ്​ ഹരിതവാഹനങ്ങള്‍ നിരത്തിലിറക്കുന്നത്​.

ടാക്​സികള്‍ വഴിയുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ലക്ഷ്യമിടുന്നു. ആറ്​ വര്‍ഷത്തെ പദ്ധതിയാണ്​ നിലവില്‍ തയാറാക്കിയിരിക്കുന്നത്​. 2025ഓടെ 80 ശതമാനം ടാക്​സികളും പരിസ്​ഥിതി സൗഹൃദമാകു​േമ്ബാള്‍ 2027ല്‍ ഇത്​ നൂറ്​ ശതമാന​ത്തിലേക്കെത്തും. ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം മേഖലയില്‍ ആദ്യമായി നടത്തിയത്​ ആര്‍.ടി.എയാണ്​.

ഇത്​ വിജയകരമായതിനെ തുടര്‍ന്നാണ്​ കൂടുതല്‍ ഹൈബ്രിഡ്​ ടാക്​സികള്‍ നിരത്തിലിറക്കിയത്​. ഇതുവഴി 34 ശതമാനം ഇന്ധനലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം 34 ശതമാനം കുറഞ്ഞു. 2017ല്‍ സ്വയം നിയന്ത്രിക്കാവുന്ന ടെസ്​ല ഇലക്​ട്രിക്​ വാഹനങ്ങള്‍ ആര്‍.ടി.എ നിരത്തിലിറക്കി. 2019 ഡിസംബറില്‍ ദുബൈ വിമാനത്താവളത്തില്‍ ലിമോസിന്‍ സര്‍വിസി​െന്‍റ ഭാഗമായി മിഡില്‍ ഈസ്​റ്റിലെ ആദ്യ ഹൈഡ്രജന്‍ പവര്‍ ടാക്സിയുടെ പരീക്ഷണ ഓട്ടം നടത്തി.

ഈ വാഹനങ്ങളുടെ എന്‍ജിന്‍ കാര്യക്ഷമത, പരിസ്​ഥിതി സൗഹൃദ സാധ്യതകള്‍, പരിപാലനച്ചെലവ്​ തുടങ്ങിയവ നിരീക്ഷിച്ചുവരുകയാണെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

Related News