Loading ...

Home USA

സ്റ്റാറ്റൻഐലന്‍റിൽ പരുമല തിരുമേനിയുടെ ദുഖ്റോനോ തിരുനാൾ വെള്ളി, ശനി ദിവസങ്ങളിൽ

ന്യൂയോർക്ക്: സ്റ്റാറ്റൻഐലന്‍റ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ 115മതു ഓർമ്മപ്പെരുന്നാളും ഇടവകയുടെ 42മതു വാർഷികവും സംയുക്തമായി നവംബർ 3,4 തീയതികളിലായി (വെള്ളി, ശനി) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. മലങ്കര ആർച്ച് ഡയോസിസ് അധിപനും, പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. ഇടവക വികാരി റവ.ഫാ. ജോയി ജോണ്‍, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്‍റാനില്ല എന്നിവരുടെ നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി പെരുന്നാൾ ഏറ്റവും മഹനീയമാക്കുവാൻ പ്രവർത്തിച്ചുവരുന്നു. ഇടവകാംഗങ്ങൾ എല്ലാവരും സംയുക്തമായാണ് ഈവർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം 6.15നു ദേവാലയത്തിൽ എത്തിച്ചേരുന്ന തിരുമേനിയെ സ്വീകരിച്ചാനയിക്കും. ലുത്തിനിയയ്ക്കുശേഷം സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്നു പ്രസിദ്ധ സുവിശേഷ പ്രാസംഗീകനായ റവ. ഡീക്കൻ ബെന്നി ജോണ്‍ ചിറയിൽ (ന്യൂജേഴ്സി) വചനശുശ്രൂഷ നിർവഹിക്കുന്നതാണ്.

ശനിയാഴ്ച രാവിലെ ഒന്പതിനു പ്രഭാത പ്രാർത്ഥനയെ തുടർന്നു യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ധൂപാർപ്പണവും ഉണ്ടായിരിക്കുന്നതാണ്. ആശീർവാദം, നേർച്ചവിളന്പ്, വിഭവസമൃദ്ധമായ സദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും. ട്രൈസ്റ്റേറ്റ് ഏരിയയിലെ ഒട്ടനവധി വൈദീകശ്രേഷ്ഠരും വിശ്വാസി സമൂഹവും പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരുന്നതാണ്.

അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധന്‍റെ പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തിൽ നിന്നും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഷെവലിയാർ ഈപ്പൻ മാളിയേക്കൽ (സെക്രട്ടറി) 917 514 0549, ബെന്നി ചാക്കോ (ട്രഷറർ) 347 265 8988, ജോയി നടുക്കുടി (ജോയിന്‍റ് സെക്രട്ടറി), ജിൻസ് ആലുംമൂട്ടിൽ (ജോയിന്‍റ് ട്രഷറർ), അലക്സ് വലിയവീടൻസ്, ചാക്കോ പൗലോസ്, ജോസ് ഏബ്രഹാം.
ഇടവകയ്ക്കുവേണ്ടി ബിജു ചെറിയാൻ അറിയിച്ചതാണിത്. 

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News