Loading ...

Home National

പെട്രോള്‍വില തല്‍ക്കാലും കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പല വിധത്തിലുള്ള പ്രതിഷേധം ഉയരുമ്ബോള്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍വില തല്‍ക്കാലും കുറയ്ക്കാനില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പെട്രോള്‍വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കടം തങ്ങള്‍ വീട്ടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ഉണ്ടാക്കിവെച്ച ഓയില്‍ബോണ്ട് ബാദ്ധ്യത നിലനില്‍ക്കുന്നതിനാലാണ് വില കുറയ്ക്കാന്‍ കഴിയാത്തതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഓയില്‍ബോണ്ടുകള്‍ ഇറക്കിയിരുന്നു. യുപിഎ സര്‍ക്കാര്‍ ചെയ്ത വഞ്ചനയ്ക്ക് ഈ സര്‍ക്കാരാണ് പണം നല്‍കുന്നതെന്നും കഴിഞ്ഞ ഏഴു വര്‍ങ്ങളായി 70,000 കോടിരൂപയാണ് പലിശ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം അടച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. 1.4 ലക്ഷം കോടിയുടെ ഓയില്‍ബോണ്ടുകളാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ധനമന്ത്രി പറഞ്ഞു. ഉയര്‍ന്ന ഇന്ധനവിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താതെ മറ്റൊരു പരിഹാരമില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഉയര്‍ന്ന വരുമാന നിലയും പ്രധാന സൂചകങ്ങളിലെ ഉയര്‍ച്ചയും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും ലാഭം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകള്‍ 31,000 കോടിയുടെ ലാഭവും 58,000 കോടിയും മൂലധനവും സ്വരൂപിച്ചു. സമ്ബദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് ഉത്സവകാലങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും പറഞ്ഞു. മെയ് യ്ക്കും ജൂണിനും ഇടയില്‍ മാത്രം ലിറ്ററിന് എണ്ണവില കൂട്ടിയത് 7 രൂപയാണ്.

Related News