Loading ...

Home National

സാധാരണക്കാരന്റെ അന്നം മുടക്കി കേന്ദ്ര സർക്കാർ;ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25 രൂപ കൂട്ടി

രാജ്യത്ത്​ ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ പാചകവാതക സിലിണ്ടര്‍ ഒന്നിന് 866 രൂപ 50 പൈസ നല്‍കേണ്ടി വരും. എല്ലാ മാസവും ഒന്നിന് ആയിരുന്നു സാധാരണ പാചക വാതക വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഈ മാസം ആദ്യം വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് മാത്രമായിരുന്നു വില വര്‍ധന. ഈ മാസം വില വര്‍ധന ഉണ്ടാകില്ലെന്ന പ്രതീക്ഷക്കിടെ ആണ് ഗാര്‍ഹിക പാചക വാതക വില കൂടി വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപ ആണ് വര്‍ധിപ്പിച്ചത്. രണ്ടു മാസത്തിനിടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിനു 50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്‍റെ വില നാല്​ രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 1619 രൂപയായി . ഈ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്‍റെ വില 75 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. ഓണം അടുത്ത് നില്‍ക്കെയുള്ള വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ദുരിതം തീര്‍ത്തിരിക്കുകയാണ്. എല്‍.പി.ജി സ‌ബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി ജൂണ്‍ 2020 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

Related News