Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്​ പൊതുമാപ്പ്​ പ്രഖ്യാപിച്ച്‌​ താലിബാന്‍

കാബൂള്‍: അഫ്​ഗാനിസ്​താനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്​ പൊതുമാപ്പ്​ പ്രഖ്യാപിച്ച്‌​ താലിബാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന്​ താലിബാന്‍ നിര്‍ദേശിച്ചു.അഫ്​ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്ബോഴാണ് താലിബാന്റെ പുതിയ നടപടി.

"എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക്‌ ആത്മവിശ്വാസത്തോടെ തിരികെ വരണം", താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചു. ഇതിന്‍റെ ആദ്യപടിയായി കാബൂള്‍ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അല്‍പസമയം മുമ്ബാണ് കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 120 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയര്‍ന്നത്.

Related News