Loading ...

Home International

മലേഷ്യന്‍ പ്രധാനമന്ത്രി രാജിവച്ചു

ക്വാലലംപൂര്‍:മലേഷ്യന്‍ പ്രധാനമന്ത്രി മൊഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. കേവലം 17 മാസം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്. മുഖ്യ ഭരണകക്ഷി പാര്‍ട്ടിയായ യു.എം.എന്‍.ഒയിലെ ചില അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ മൊഹിയുദ്ദീന്‍ പ്രതിസന്ധിയിലായിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മൊഹിയുദ്ദീന്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റത്. അതേസമയം, പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ അടുത്ത സര്‍ക്കാര്‍ ആരു രൂപീകരിക്കും എന്നതിലും കൊവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്നതിലും വ്യക്തതയില്ല. അന്തിമ തീരുമാനം മലേഷ്യന്‍ രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ലയുടേതാണ്.

Related News