Loading ...

Home National

ഷില്ലോങ്ങില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ: മേഘാലയയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നു

മേഘാലയയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും പൊലീസും കലാപകാരികളുമായി എറ്റുമുട്ടലുണ്ടായി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുന്‍ നിര്‍ത്തി ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമത നേതാവ് ആയിരുന്ന ചെറിസ്റ്റര്‍ഫീല്‍ഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങള്‍ സംസ്ഥാന വ്യാപകമായി മാറി. സാഹചര്യം നിയന്ത്രിക്കാനായില്ലെന്ന് പ്രഖ്യാപിച്ച്‌ മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു. ഷില്ലോങ്ങില്‍ ഞായറാഴ്ച കലാപകാരികള്‍ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നിരവധി സ്ഥലങ്ങളില്‍ കല്ലേറും ഉണ്ടായി. താന്ക്യൂവിന്റെ മരണത്തിന് സര്‍ക്കാരും പൊലീസുമാണ് ഉത്തരവാദികള്‍ എന്ന മുദ്രാവാക്യവുമായാണ് തെരുവില്‍ ഇറങ്ങുന്ന പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്.

Related News