Loading ...

Home Kerala

കോവിഡ് ശമിക്കാതെ ഒരു ഓണക്കാലം വീണ്ടും; ആശങ്കയില്‍ കേരളം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഓണക്കാലം കൂടി എത്തിയതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും വീണ്ടും ആശങ്കയിലാണ്. കഴി‌ഞ്ഞ തവണ ഓണത്തിന് ഉണ്ടായ കൊവിഡിന്റെ ഓണം ക്ളസ്‌റ്ററിന് സമാനമായി ഇത്തവണയും ക്ളസ്‌റ്റര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നു, അതിനിടെയാണ് സെപ്തംബര്‍ ആകുമ്ബോഴേക്കും സംസ്ഥാനത്ത് പുതിയതായി നാല് ലക്ഷം കൊവിഡ് രോഗികള്‍ ഉണ്ടായാക്കേമെന്ന റിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവരുന്നത്. ഓണക്കാലവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ ഇനി വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വന്‍തോതില്‍ ഉയരുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News