Loading ...

Home Kerala

ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍; മത്സ്യതൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കി

ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ നഗരസഭാ ജീവനക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ടാണ് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം. ആറ്റിങ്ങലിലെ അഞ്ചുതെങ്ങില്‍ ഉപരോധം ഏര്‍പ്പെടുത്തി. മത്സ്യ തൊഴിലാളി സ്ത്രീകള്‍ക്ക് സുരക്ഷാ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങല്‍ നഗരസഭയുടെ വിശദീകരണം.
സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്ന കാരണത്താലാണ് അല്‍ഫോന്‍സ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സംഭവത്തിന് മുന്‍പും സമാനമായ സംഭവം ഈ പ്രദേശത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് പൊലീസായിരുന്നു പ്രതി സ്ഥാനത്ത്. റോഡരുകിലിരുന്ന് കച്ചവടം ചെയ്ത മേരി എന്ന വയോധികയുടെ മീന്‍കുട്ടയാണ് പൊലീസ് തട്ടിത്തെറുപ്പിച്ചത്.

Related News