Loading ...

Home International

വിമാനത്തിന്‍റെ ചക്രത്തില്‍ തൂങ്ങി കാബൂളില്‍ നിന്ന്​ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട്​ പേര്‍ വീണ്​ മരിച്ചു

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ച അഫ്​ഗാനിസ്​താനില്‍ നിന്നും വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട്​ പേര്‍ മരിച്ചു. വിമാനത്തിന്‍റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ്​ ദാരൂണമായി മരിച്ചത്​. തെഹ്​റാന്‍ ടൈംസാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത്​ വിട്ടത്​.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട്​ പേര്‍ വീഴുന്നതാണ്​ വിഡിയോയിലുള്ളത്​. വിമാനത്തിന്‍റെ ചക്രത്തോട്​ ചേര്‍ത്ത്​ ശരീരം കയര്‍ കൊണ്ട്​ ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്​ഗാന്‍ വിടാന്‍ ശ്രമിച്ചത്​. എന്നാല്‍, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാന്‍ അഫ്​ഗാനിസ്​താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്​. അഫ്​ഗാന്‍ വിടാനായി ആയിരക്കണക്കിന്​ പേരാണ്​ ഇന്ന്​ കാബൂളിലെ ഹാമിദ്​ കര്‍സായി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്​. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ്​ സൈന്യം ആകാശത്തേക്ക്​ വെടിവെച്ചിരുന്നു.

Related News