Loading ...

Home International

രണ്ടു തരം കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരെ ബ്രിട്ടൺ പൂര്‍ണമായി വാക്സിനേറ്റ് ചെയ്തവരായി കണക്കാക്കില്ല

ലണ്ടന്‍: രണ്ടു ഡോസുകളിലായി രണ്ടു തരം കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരെ യുകെ ഇനി പൂര്‍ണമായി വാക്സിനേറ്റ് ചെയ്തവരായി കണക്കാക്കില്ല. ഇങ്ങനെയുള്ളവര്‍ക്ക് രാജ്യത്തെത്തിയാല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമായിരിക്കും.

രണ്ടു ഡോസുകളിലായി രണ്ടു തരം വാക്സിന്‍ സ്വീകരിക്കുന്നത് യൂറോപ്പില്‍ ഉടനീളം സാധാരണമായ പ്രക്രിയയാണ്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പോലും ഇത്തരത്തിലാണ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്.

അസ്ട്രസെനക്ക വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു പ്രായവിഭാഗങ്ങളിലായി രണ്ടു തരം വാക്സിന്‍ നല്‍കുന്ന രീതി പല രാജ്യങ്ങളും സ്വീകരിച്ചിരുന്നു. ഇതാണ് പലര്‍ക്കും രണ്ടു തരം വാക്സിന്‍ ലഭിക്കാന്‍ കാരണം. രണ്ടു തരം വാക്സിന്‍ സ്വീകരിക്കുന്നത് ഒരേ വാക്സിന്‍റെ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗപ്രതിരോധ ശേഷി നല്‍കും എന്ന തരത്തിലുള്ള പഠന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

Related News