Loading ...

Home International

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍; പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കൊടി നാട്ടി

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി താലിബാന്‍ കീഴടക്കി. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ കൊടി നാട്ടി. ഭരണത്തിന് താല്‍ക്കാലികമായി മൂന്നംഗ സമിതിക്ക് രൂപം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും.അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്‍റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാക്കി ഉടന്‍ പ്രഖ്യാപിക്കുമെന്നു താലിബാന്‍ അറിയിച്ചു. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.

Related News