Loading ...

Home International

കോവിഡ്​ ഉറവിടത്തെക്കുറിച്ച്‌​ വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന

ബെയ്​ജിങ്​: കോവിഡ്​-19 ഉദ്​ഭവത്തെ കുറിച്ച്‌​ വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി.ലോകവ്യാപകമായി 40 ലക്ഷം ആളുക​ളുടെ ജീവനെടുക്കുകയും സമ്ബദ്​വ്യവസ്​ഥയുടെ ആണിക്കല്ല്​ തകര്‍ക്കുകയും ചെയ്​ത മഹാമാരിയുടെ ഉദ്​ഭവം ചൈനയിലെ വൈറോളജി ലാബ്​ ആണോ എന്ന സംശയത്തി​െന്‍റ നിജസ്​ഥിതി അറിയാനാണ്​ ലോകാരോഗ്യ സംഘടന വിദഗ്​ധരുടെ ശ്രമം.

ചൈനയിലെ വൂഹാനിലാണ്​ കോവിഡ്​ ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇക്കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യസംഘടന സംഘം വൂഹാനിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും വൈറസി​െന്‍റ ഉറവിടത്തെ കുറിച്ച്‌​ നിഗമനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

ആദ്യം റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളെ കുറിച്ചുള്ള രേഖകള്‍ പങ്കുവയ്​ക്കണമെന്നാണ്​ ഇപ്പോള്‍ സംഘടനയുടെ ആവശ്യം. എന്നാല്‍ ​പ്രാഥമിക അന്വേഷണം തന്നെ അധികമാണെന്നും കൂടുതല്‍ വിവരശേഖരണത്തിന്​ അനുവദിക്കില്ലെന്നുമാണ്​ ചൈന മറുപടി നല്‍കിയത്​. കോവിഡ്​ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ രാഷ്​ട്രീയവത്​കരിക്കുകയാണെന്നാണ്​ ചൈനയുടെ ആരോപണം.

Related News