Loading ...

Home cinema

75 ശതമാനം ചിത്രത്തിനും നിലവാരമില്ല ^ജൂറി

തിരുവനന്തപുരം: അവാര്‍ഡിനത്തെിയ 75 ശതമാനം ചിത്രത്തിനും നിലവാരമില്ളെന്ന് ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍. ഇക്കാര്യത്തില്‍ ജൂറിക്ക് അമ്പരപ്പും ആശങ്കയുമുണ്ട്. മികച്ച ചിത്രങ്ങള്‍ക്ക് സബ്സിഡി നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ജൂറി ചിത്രത്തിന്‍െറ സൗന്ദര്യധാര മാത്രമാണ് മാനദണ്ഡമായി സ്വീകരിച്ചത്.
അക്കാര്യത്തില്‍ നൂറുശതമാനം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. അവാര്‍ഡിനത്തെിയ 70 ചിത്രങ്ങളില്‍ 15 ഓളം ചിത്രങ്ങള്‍ വീണ്ടും കണ്ടു. ജൂറിയില്‍നിന്ന് സണ്ണി ജോസഫ് പിന്മാറിയിരുന്നു. കണ്ടിടത്തോളം ചിത്രങ്ങളില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.
സംവിധായകന്‍െറ കണ്ണാണ് ഛായാഗ്രാഹകന്‍. സംവിധായകന്‍ കാണാത്ത ഒന്നും സിനിമയില്‍ വരില്ല. മൂന്നു സംവിധായകര്‍ ജൂറിയിലുണ്ടായിരുന്നു. അതിനാല്‍ സണ്ണിജോസഫിന്‍െറ പിന്‍വാങ്ങല്‍ അവാര്‍ഡ് നിര്‍ണയത്തെ ബാധിച്ചിട്ടില്ളെന്നും ജോണ്‍പോള്‍ സൂചിപ്പിച്ചു.

Related News