Loading ...

Home National

72.5 ശതമാനം വിമാന സര്‍വീസുകളും പുനഃരാരംഭിക്കാമെന്ന്​ വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: 72.5 ശതമാനം വിമാന സര്‍വീസുകളും പുനഃരാരംഭിക്കാമെന്ന്​ വെളിപ്പെടുത്തി കേന്ദ്രം . വിമാനകമ്ബനികള്‍ക്ക്​ ഇതുസംബന്ധിച്ച്‌ നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയ​ത്തിന്റെതാണ്​ പുതിയ ഉത്തരവ്​.ജൂലൈ അഞ്ചിന്​ ശേഷമാണ്​ 65 ശതമാനം വിമാനങ്ങളുടേയും സര്‍വീസ്​ ആരംഭിച്ചത്​. അതിന്​ മുമ്ബ്​ 50 ശതമാനം വിമാന സര്‍വീസ്​ മാത്രമായിരുന്നു നടത്തിയിരുന്നത്​. ഇനിയൊരു ഉത്തരവുണ്ടാവുന്നത്​ വരെ 72.5 ശതമാനം സര്‍വീസ്​ തന്നെ നടത്തണമെന്നും നിര്‍ദേശം നല്‍കി ​. കഴിഞ്ഞ മേയ്​ 25നാണ്​ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ ലോക്​ഡൗണിന്​ ശേഷം ആഭ്യന്തര വിമാനങ്ങളുടെ സര്‍വീസ്​ ആരംഭിച്ചത് .

Related News