Loading ...

Home National

താലിബാന്‍ സ്വാധീനമേഖലയില്‍ നിന്ന് ഇന്ത്യന്‍ എന്‍ജിനീ‍യര്‍മാരെ രക്ഷപ്പെടുത്തി


കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ സ്വാധീന മേഖലയില്‍ നിന്ന് മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ രക്ഷപ്പെടുത്തി. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയര്‍മാരെയാണ് വ്യോമമാര്‍ഗം അഫ്ഗാന്‍ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിനെ ഇന്ത്യന്‍ എംബസിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യകള്‍ കീഴടക്കുന്നതിനിടെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കായി എംബസി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുമ്ബായി നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യണം.

രാജ്യത്തുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. കാബൂളിലെ ഇന്ത്യന്‍ എംബസി സമയബന്ധിതമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പൗരന്മാര്‍ പൂര്‍ണമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അഫ്​ഗാനിസ്​താന്‍ പ്രധാന നഗരമായ കാന്തഹാര്‍ താലിബാന്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട്. കാന്തഹാറിലെ ഗവര്‍ണര്‍ ഓഫീസ്​ താലിബാന്‍ പിടിച്ചെടുത്തുവെന്ന്​ ദൃക്​സാക്ഷികളെ ഉദ്ധരിച്ച്‌​ അസോസിയേറ്റ്​ പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

താലിബാന്‍ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ്​ കാന്തഹാര്‍. അഫ്​ഗാനി​ലെ 34 പ്രവിശ്യകളില്‍ ഗ​സ്​​നി അടക്കം 11 തലസ്ഥാന നഗരങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു.

Related News