Loading ...

Home Kerala

സാധനങ്ങള്‍ക്ക്​ ക്ഷാമം; ഓണക്കിറ്റ്​ വിതരണം താളം തെറ്റും

തൃ​ശൂ​ര്‍: സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​ത്ത​തി​നാ​ല്‍ വി​ത​ര​ണം താ​ളം തെ​റ്റും. വി​വി​ധ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ല്‍ കി​റ്റ്​ പൂ​ര്‍​ണ​മാ​യി പാ​ക്ക്​​ ചെ​യ്യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. ഇ​തി​​നാ​ല്‍ സ്​​റ്റോ​ക്കി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍​ക്കു​പ​ക​രം മ​റ്റ്​ വ​സ്​​തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 250 ​ഗ്രാം ​തു​വ​ര​പ്പ​രി​പ്പ്​​ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ക​രം 250 ഗ്രാം ​ഉ​ഴു​ന്ന്​ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ്​ നി​ര്‍​ദേ​ശം.

500 ഗ്രാം ​ചെ​റു​പ​യ​റി​ന്​ പ​ക​രം 500 ഗ്രാം ​വ​ന്‍​പ​യ​റോ അ​ല്ലെ​ങ്കി​ല്‍ 750 ഗ്രാം ​ക​ട​ല​യോ ന​ല്‍​കാ​നാ​ണ്​ നി​ര്‍​ദേ​ശം. 20 ഗ്രാം ​ഏ​ല​ക്ക​ക്കും 50 ഗ്രാം ​ക​ശു​വ​ണ്ടി​ക്കും പ​ക​രം ഒ​രു കി​ലോ പ​ഞ്ച​സാ​ര​യോ ആ​ട്ട​യോ ന​ല്‍​കാ​നും ഉ​ത്ത​ര​വി​ലു​ണ്ട്.

ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ല്‍ ക​ശു​വ​ണ്ടി കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​പ്പോ മാ​നേ​ജ്​​മെന്‍റ്​ ക​മ്മി​റ്റി​ക്ക്​ ക​ശു​വ​ണ്ടി 50 ഗ്രാം ​പാ​ക്ക​റ്റ്​ ജി.​എ​സ്.​ടി​ക്ക്​ പു​റ​മേ 36 രൂ​പ​ക്കും ക​ശു​വ​ണ്ടി ലൂ​സ്​ കി​ലോ 640 രൂ​പ​ക്കും വാ​ങ്ങാ​നും അ​നു​മ​തി ന​ല്‍​കി. പാ​യ​സ​ത്തി​നാ​യി 20 ഗ്രാം ​ഏ​ല​ക്ക​യും ക​ശു​വ​ണ്ടി​യും​ ഒ​രു കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന്​ 35 മു​ത​ല്‍ 90 രൂ​പ വ​രെ​യാ​ണ്​ വി​വി​ധ താ​ലൂ​ക്ക്​ ഡി​പ്പോ​ക​ള്‍ നേ​ര​ത്തേ വാ​ങ്ങി​യ​ത്. കി​ലോ​ക്ക് 4500 രൂ​പ​ക്ക്​ വ​രെ ഏ​ല​ക്ക വാ​ങ്ങി​യ ഡി​പ്പോ​ക​ളു​ണ്ട്. ഇ​താ​ണ്​ വി​ല നി​ര്‍​ണ​യി​ച്ച്‌​ സാ​ധ​നം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ കാ​ര​ണം.

കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം സ​പ്ലൈ​കോ ശ​ബ​രി ഉ​ല്‍​​പ​ന്ന​ങ്ങ​ളു​ടെ അ​ഭാ​വം വി​ല്‍​പ​ന​ശാ​ല​ക​ളി​ലു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ വെ​ള്ളി​യാ​ഴ്​​ച അ​ത്​ വാ​ങ്ങാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കി​റ്റ്​ സം​ബ​ന്ധി​ച്ച്‌​ നേ​ര​ത്തേ അ​റി​യി​പ്പ്​ ഉ​ണ്ടാ​യി​ട്ടും ജൂ​ലൈ അ​വ​സാ​ന​ത്തി​ലാ​ണ്​ സ​പ്ലൈ​​കോ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. ഇ-​ടെ​ന്‍​ഡ​ര്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ഏ​റെ വൈ​കി​യാ​ണ്​ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 21നാ​ണ്​ ടെ​ന്‍​ഡ​ര്‍ അ​നു​വ​ദി​ച്ച​തു​ത​ന്നെ. ശേ​ഷം വി​ത​ര​ണ​ക്കാ​ര്‍​ക്ക്​ സാ​ധ​നം എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ വൈ​കി​യാ​താ​ണ്​ കാ​ര്യ​ങ്ങ​ള്‍ കു​ള​മാ​വാ​ന്‍ കാ​ര​ണം.

Related News