Loading ...

Home Gulf

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ദുബായ്

ദുബായ് : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ദുബായ്. റെസ്റ്റോറന്റുകളിലും കഫെകളിലും ശേഷിയുടെ 80 ശതമാനം ആളുകളെ അനുവദിക്കും. വകുപ്പ് അംഗീകരിച്ച വ്യവസ്ഥകള്‍പ്രകാരം തൊഴില്‍സമയം മുമ്ബുള്ളതരത്തിലേക്ക് മാറും. ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകള്‍ പ്രകാരം ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തില്‍നിന്ന് 50 ശതമാനവുമായി ഉയര്‍ത്തും. കൂടാതെ, റെസ്റ്റോറന്റുകളിലെയും കഫെകളിലെയും വിനോദപരിപാടികള്‍ പുലര്‍ച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും. സാമൂഹികഒത്തുചേരലുകള്‍ക്ക് ഇന്‍ഡോര്‍ 2500 പേര്‍ക്കും ഔട്ട്ഡോര്‍ 5000 പേര്‍ക്കും അനുമതി. ഇതില്‍ വാക്സിനെടുക്കാത്തവര്‍ക്കും പങ്കെടുക്കാം. കായികവിനോദ പരിപാടികള്‍ക്ക് 60 ശതമാനം പേരെ അനുവദിക്കും. വാക്സിന്‍ നിര്‍ബന്ധമില്ല.

Related News