Loading ...

Home Kerala

നൂറു മീറ്ററിനുള്ളില്‍ അഞ്ചു പേര്‍ പോസിറ്റീവ് ആയാല്‍ ട്രിപ്പിള്‍ ലോക്ഡൗൺ, വീടുകളും കണ്ടെയ്ന്‍മെന്റ് സോണാകും

കൊച്ചി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍. നൂറു മീറ്റര്‍ പ്രദേശത്ത് ഒരു ദിവസം അഞ്ചു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവിടം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാകും. പത്തിലേറെ അം​ഗങ്ങളുള്ള കൂട്ടുകുടുംബത്തില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ ആ വീടിനെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് പറയുന്നു.

ഇതുവരെ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിച്ച്‌ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ചെറിയ പ്രദേശം മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ മാന​ദണ്ഡപ്രകാരം തെരുവുകള്‍, മാര്‍ക്കറ്റുകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ശാലകള്‍, ഓഫിസുകള്‍, ഐടി കമ്ബനികള്‍, വെയര്‍ ഹൗസുകള്‍, ലേല കേന്ദ്രങ്ങള്‍, ഹൗസിങ് കോളനി, ഷോപ്പിങ് മാള്‍, വ്യവസായ സ്ഥാപനം, ഫ്ളാറ്റ്, തുറമുഖം, മത്സ്യ വിപണകേന്ദ്രം എന്നിവയും കണ്ടെയ്ന്‍മെന്റ് സോണാകും.

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോ​ഗനിരക്കിന്റെ (ഐപിആര്‍) പുതിയ കണക്കു പ്രകാരം 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം, കഴിഞ്ഞ ആഴ്ച ഇത് 266 വാര്‍ഡുകളിലായിരുന്നു ലോക്കഡൗണ്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വാര്‍ഡുകളുള്ളത്. 171. പാലക്കാട് 102, കോഴിക്കോട് 89 എന്നിങ്ങനെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വാര്‍ഡുകള്‍. ഇടുക്കിയില്‍ ഒരു വാര്‍ഡില്‍ പോലുമില്ല.

Related News