Loading ...

Home International

കോവിഡ് 19; വരും വര്‍ഷങ്ങളില്‍ സാധാരണ കുട്ടിക്കാല രോഗമായി മാറിയേക്കാമെന്ന് പഠനം

ഏ​താ​നും വ​ര്‍​ഷ​ത്തി​ന​കം കോ​വി​ഡ് 19 വൈ​റ​സ് ജ​ല​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന സാ​ധാ​ര​ണ വൈ​റ​സു​ക​ളെ​പ്പോ​ലെ മാറിയേക്കാമെന്ന് പഠനം. കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.​എ​സ്​- നോ​ര്‍​വീ​ജി​യ​ന്‍ സം​ഘം ന​ട​ത്തി​യ പ​ഠ​നം വ്യക്തമാക്കുന്നു.

ഇ​ത​ര കൊ​റോ​ണ - ഇ​ന്‍​ഫ്ലു​വ​ന്‍​സ വൈ​റ​സു​ക​ളില്‍ ഇ​ത്ത​രം മാ​റ്റ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ഡ്വാ​ന്‍​സ​സ് ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ല്‍ പറയുന്നു. ഇതിനുദാഹരണമായി 1889-1890 കാലയളവില്‍ പടര്‍ന്നു പിടിച്ച, ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ കവര്‍ന്ന, റഷ്യന്‍ ഫ്ലൂവിനെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മു​തി​ര്‍​ന്ന​വ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലൂ​ടെ​യോ വൈ​റ​സ് ബാ​ധി​ച്ച​തി​ലൂ​ടെ​യോ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​തി​നാ​ല്‍ അ​ണു​ബാ​ധ​യു​ടെ സാ​ധ്യ​ത ചെ​റി​യ കു​ട്ടി​ക​ളി​ലേ​ക്ക് മാറുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് നോ​ര്‍​വേ​യി​ലെ ഓ​സ്​​ലോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗവേഷകന്‍ ഒ​ട്ടാ​ര്‍ ജോ​ണ്‍​സ്​​റ്റ​ഡ് ചൂണ്ടിക്കാട്ടി.

വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ലും കു​ട്ടി​ക​ളി​ല്‍ കോ​വി​ഡി​ന്‍റെ തീ​വ്ര​ത പൊ​തു​വേ കു​റ​വാ​യ​തി​നാ​ല്‍ രോ​ഗം ​കൊ​ണ്ടു​ണ്ടാ​വു​ന്ന ആ​ഘാ​തം കു​റ​വാ​യി​രി​ക്കു​മെ​ന്നും പ​ഠ​ന​സംഘം വ്യക്തമാക്കുന്നു. അതേസമയം, രോ​ഗ​പ്ര​തി​രോ​ധം കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ മു​തി​ര്‍​ന്ന​വ​രി​ല്‍ രോ​ഗ​ത്തി​ന്‍റെ ആ​ഘാ​തം കൂ​ടു​ത​ലാ​യി തു​ട​രു​മെ​ന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.

Related News