Loading ...

Home Europe

ഇറ്റലിയില്‍ കനത്ത ചൂട്; യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ചുട്ടുപൊള്ളി രാജ്യം

മിലാന്‍: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയിലെ സിസ്‌ലി ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. 48.8 ഡിഗ്രി സെല്‍ഷ്യസ്. ലൂസിഫര്‍ എന്ന ചുഴലിക്കാറ്റാണ് ഇറ്റലിയില്‍ ഉഷ്ണതരംഗത്തിന് കാരണമായത്. കനത്ത ചൂടിനെതുടര്‍ന്ന് വിവിധ മേഖലകളില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 1977-ല്‍ ഗ്രീസിലെ ആതന്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത 48 ഡിഗ്രി സെല്‍ഷ്യസിനെയാണ് മറികടന്നിരിക്കുകയാണ് ഇപ്പോഴത്തെ താപനില.
ആയിരത്തോളം ഏക്കര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്. തീപ്പിടിത്തങ്ങളില്‍ ഇതുവരെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
കാറ്റ് തലസ്ഥാനമായ റോം നഗരത്തില്‍ ഉള്‍പ്പെടെ താപനില ഉയര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കനത്ത ചൂടിനും വരണ്ട കാലാവസ്ഥ തീപ്പിടിത്തത്തിനും കാരണമായതായി കാലാവസ്ഥാനിരീക്ഷകര്‍ വ്യക്തമാക്കി.

Related News