Loading ...

Home National

ട്വിറ്റര്‍ പക്ഷപാതപരമായ പ്ലാറ്റ്‌ഫോം; സര്‍ക്കാര്‍ പറയുന്നത് മാത്രം കേള്‍ക്കുന്നു; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെതിരെ വിമര്‍ശനമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ പക്ഷപാതപരമായി പെരുമാറുന്ന പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ എന്തുപറയുന്നുവോ അത് അനുസരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കാന്‍ സര്‍ക്കാര്‍ ഏതെങ്കിലും കമ്ബനിയെ അനുവദിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഏതെങ്കിലുമൊരു കമ്ബനിക്ക് ഇത്തരത്തില്‍ അനുമതി നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനെതിരായ ആക്രമണമാണ്. ഇത് രാഹുല്‍ ഗാന്ധിക്കെതിരായ ആ്രകമണമല്ല, രാഹുല്‍ ഗാന്ധിയെ തരംതാഴ്ത്താനുള്ള നീക്കം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പക്ഷപാതം പിടിക്കുന്നത് ട്വിറ്ററിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മൈക്രോബ്ലോഗിംഗ് സൈറ്റുകള്‍ നിഷ്പക്ഷ പ്ലാറ്റ്‌ഫോം ആയിരിക്കണമെന്ന ആശയത്തിന്റെ ലംഘനമാണിത്.

തനിക്ക് 19-20 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിങ്ങള്‍ നിഷേധിക്കുന്നത്. ഇത് അനുചിതമാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് അപകടരമായ അവസ്ഥയാണ്. രാജ്യത്തിന്റെ ജനാധിപത്യം ആക്രമണം നേരിടുകയാണ്. പാര്‍ലമെന്റില്‍ പോലും പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവകാശമില്ലാതായി എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Related News