Loading ...

Home Europe

ബ്രിട്ടനില്‍ വെടിവെപ്പ്​; ആയുധധാരിയടക്കം ആറുപേര്‍ മരിച്ചു

ലണ്ടന്‍: ദക്ഷിണപടിഞ്ഞാറന്‍ ഇംഗ്ലീഷ്​ നഗരമായ പ്ലൈമൗത്തിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ആയുധധാരിയടക്കം മരിച്ചവരില്‍ ഉള്‍പെടുന്നു.
പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത്​ വ്യാഴാഴ്ച വൈകീട്ട്​ നടന്ന​ സംഭവത്തിന്​​ ഭീകര ബന്ധമില്ലെന്നാണ്​ പൊലീസ്​ കരുതുന്നത്​. രണ്ടു വീതം പുരുഷന്‍മാരും സ്​ത്രീകളും സംഭവസ്​ഥലത്ത്​ തന്നെ​ മരിച്ചു​. അക്രമിയെന്ന്​ കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പില്‍ പരിക്കേറ്റ ഒരു സ്​ത്രീ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചത്. വെടിവെക്കുന്ന ശബ്​ദവും അലര്‍ച്ചയും മറ്റും കേട്ട പ്രദേശവാസികളാണ്​ പൊലീസിനെ വിവരമറിയിച്ചത്​.ആയുധധാരിയും മരിച്ചവരും തമ്മില്‍ എന്തെങ്കിലും​ ബന്ധമു​ണ്ടോയെന്ന്​ പൊലീസ്​ അന്വേഷണം തുടങ്ങി. ആഭ്യന്തര മന്ത്രി പ്രീതി പ​േട്ടല്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.ബ്രിട്ടനില്‍ വെടിവെപ്പ്​ കൊലപാതകങ്ങള്‍ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പ്ലൈമൗത്ത് പൊതുവേ ​ശാന്തമായ ഇടമായാണ്​ വിലയിരുത്തപ്പെടാറുള്ളത്​.

Related News