Loading ...

Home Kerala

എ​ലി​പ്പ​നി; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ലി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ക​യാ​ണെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു.

എ​ലി​മൂ​ത്ര​ത്തി​ല്‍​നി​ന്നാ​ണ് എ​ലി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക്​ പ​ക​രു​ന്ന​ത്. എ​ലി മൂ​ത്ര​ത്തി​ലൂ​ടെ മ​ണ്ണി​ലും വെ​ള്ള​ത്തി​ലും എ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ള്‍ വ​ഴി​യോ ക​ണ്ണി​ലെ​യും മൂ​ക്കി​ലേ​യും വാ​യി​ലേ​യും ശ്ലേ​ഷ്​​മ സ്ഥ​ര​ങ്ങ​ള്‍ വ​ഴി​യോ ശ​രീ​ര​ത്തി​ല്‍ എ​ത്തു​മ്ബോ​ഴാ​ണ്​ രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​റ​യ​ല്‍, ക​ണ്ണി​നു​ചു​വ​പ്പു​നി​റം, മൂ​ത്ര​ത്തി​ന്​ മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

എ​ലി​പ്പ​നി മാ​ര​ക​മാ​കാ​മെ​ന്ന​തി​നാ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ​യോ വീ​ട്ടി​ലി​രു​ന്നോ ചി​കി​ത്സ തേ​ട​ണം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ക്ഷീ​ര ക​ര്‍​ഷ​ക​ര്‍, വ​യ​ലു​ക​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍, റോ​ഡ്, തോ​ട് ക​നാ​ല്‍, കു​ള​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​വ​ര്‍, തു​ട​ങ്ങി ജ​ല​വു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട്​ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ 200 മി​ല്ലി​ഗ്രാം ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ക​ഴി​ക്ക​ണം.

ജോ​ലി​സ്ഥ​ല​ത്ത് കൈ​യു​റ, കാ​ലു​റ എ​ന്നി​വ ധ​രി​ക്ക​ണം. കു​ട്ടി​ക​ള്‍ മ​ലി​ന​ജ​ല​ത്തി​ല്‍ കു​ളി​ക്കു​ക​യോ മു​ഖം ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. എ​ലി ന​ശീ​ക​ര​ണ​മാ​ണ് എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന പ്ര​തി​രോ​ധ ന​ട​പ​ടി എ​ന്ന​തി​നാ​ല്‍ ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ടാ​തി​രി​ക്കാ​നും മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യാ​തെ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

Related News