Loading ...

Home National

ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ദ്വീപ് ഭരണകൂടം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ യാത്രകള്‍ ഒഴിവാക്കണമെന്നാണ് ദ്വീപ് ഭരണകൂടം നല്‍കിയ നിര്‍ദേശം. അടിയന്തരഘട്ടത്തില്‍ മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കുവെന്നും കലക്ടര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമല്ല എന്നതാണ് ദ്വീപ് ഭരണകൂടം നല്‍കുന്ന വിശദീകരണം. അടിയന്തര ഘട്ടത്തില്‍ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. 42 കോവിഡ് കേസുകളാണ് നിലവില്‍ ലക്ഷദ്വീപിലുള്ളത്. ലക്ഷ ദ്വീപില്‍ നേരത്തെ കോവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ദ്വീപിലെ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങളും ഭരണകൂടം കര്‍ശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈന്‍ വേണമെന്നാണ് നിര്‍ദേശം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മൂന്നു ദിവസം മതിയാകും

Related News