Loading ...

Home International

റഷ്യയില്‍ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്​റ്റര്‍ തകര്‍ന്നു; 9 പേരെ രക്ഷപെടുത്തി

മോസ്​കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപില്‍ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്​റ്റര്‍ തകര്‍ന്നു വീണു. ​ക്രോനോട്​സ്​കി നാചുറല്‍ റിസര്‍വിലെ ക്യുറൈല്‍ തടാകത്തിലേക്കാണ്​ എം.ഐ 8 ഹെലികോപ്​റ്റര്‍ തകര്‍ന്ന്​ വീണതെന്ന്​ പ്രാദേശിക ഭരണകൂടം അറിയിച്ചു. 13 വിനോദസഞ്ചാരികളും മൂന്ന്​ ജീവനക്കാരുമടക്കം 16 പേരാണ്​ ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.
രക്ഷാപ്രവര്‍ത്തകരും മുങ്ങല്‍ വിദഗ്​ധരും സംഭവ സ്​ഥലത്തെത്തി. ഒമ്ബതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്​. പെട്രോപാവ്​ലോസ്​ക്​-കാംചാസ്​ക്കി നഗരത്തിന്​ സമീപമുള്ള അഗ്​നിപര്‍വതം കാണാനായാണ്​ വിറ്റ്യാസ്​ ഏറോയുടെ ഹെലികോപ്​റ്ററില്‍ സഞ്ചാരികള്‍ പുറപ്പെട്ടത്​. അപകടത്തെ കുറിച്ച്‌​ അന്വേഷണം ആരംഭിച്ചു. ഉപദ്വീപില്‍ ജൂലൈയിലുണ്ടായ അപകടത്തില്‍ വിമാനം തകര്‍ന്ന്​ 19 പേര്‍ മരിച്ചിരുന്നു.

Related News