Loading ...

Home Africa

ട്വിറ്ററിനുള്ള വിലക്ക് പിന്‍വലിക്കാനൊരുങ്ങി നൈജീരിയ

അബുജ: നൈജീരിയയിലെ ട്വിറ്റര്‍ നിരോധനം ഉടന്‍ പിന്‍വലിക്കുമെന്ന് ഐടി മന്ത്രി ലായി മുഹമ്മദ്. ട്വിറ്ററുമായി കരാര്‍ ഉണ്ടാക്കും. വരും ദിവസങ്ങളിലോ അടുത്ത ആഴ്‌ച്ചകളിലോ നിരോധനം പിന്‍വലിക്കുമെന്നും ലായി മുഹമ്മദ് പറഞ്ഞു. ട്വിറ്റര്‍ തങ്ങളുടെ രാജ്യത്തിന്റെ ആദര്‍ശങ്ങളും നിബന്ധനകളും അംഗീകരിച്ചാല്‍ മാത്രമെ വിലക്ക് പിന്‍വലിക്കുകയുള്ളൂ. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പല ഉടമ്ബടികളും ട്വിറ്റര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ലായി വ്യക്തമാക്കി.

പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ ജൂണ്‍ നാലിനാണ് രാജ്യത്ത് ട്വിറ്റര്‍ തന്നെ നിരോധിച്ചത്. പ്രാദേശിക വിഘടനവാദികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിന് സ്വാധീനമുണ്ടെന്നാണ് നിരോധിച്ച ശേഷം പ്രസിഡന്റ് പ്രതികരിച്ചത്.

രാജ്യത്ത് ആപ്പിനേര്‍പ്പെടുത്തിയ നിരോധനം ട്വിറ്ററിന്റെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ട്വിറ്റര്‍ അധികൃതര്‍ നിരന്തരം ബന്ധപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരന്‍ സര്‍ക്കാരിനെ ട്വിറ്റര്‍ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്റര്‍ മേധാവി നൈജീരിയന്‍ സര്‍ക്കാരുമായി കൂടിക്കാഴ്‌ച്ച നടത്തി. പിന്നാലെയാണ് ട്വിറ്ററിന് അനുകൂലമായ നടപടി നൈജീരിയ സ്വീകരിച്ചത്.

Related News