Loading ...

Home Australia/NZ

കോവിഡ്; ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ ഒരാഴ്ചത്തേക്ക് ലോക്‌ഡൗൺ

സിഡ്‌നി : ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി . കാന്‍ബെറയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണിലേക്ക് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് സിഡ്‌നിയും മെല്‍ബണും നിലവില്‍ പൂര്‍ണ ലോക്ക്ഡൗണിലാണ്‌. രാജ്യത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. അതേസമയം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പോലീസിനെ സഹായിക്കാന്‍ കൂടുതല്‍ സൈനിക സേവനം ഉറപ്പുവരുത്തുമെന്നും ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു.

Related News